പായിപ്പാട്ട് ജല്‍ജീവന്‍ മിഷനായി കുഴിച്ച റോഡുകള്‍ നന്നാക്കണം: യുഡിഎഫ്
1510279
Saturday, February 1, 2025 7:10 AM IST
പായിപ്പാട്: പഞ്ചായത്തിലെ ജൽജീവന്‍ മിഷന് പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കി ഗതാഗത യോഗ്യമാക്കാന്‍ വാട്ടര്‍ അഥോറിറ്റി തയാറാവണമെന്ന് യുഡിഎഫ് പായിപ്പാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന സംസ്ഥാനതല ജാഥയെ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് നേതാവ് ജയിംസ് വേഷ്ണാലിന്റെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് മുഖ്യപ്രസംഗം നടത്തി.
മുബാഷ് മുതിരപ്പറമ്പില്‍, സുരേഷ് കുമാര്‍, പി.കെ. സലിം, വത്സമ്മ കുഞ്ഞുമോന്, ജോസഫ് തോമസ്, പാപ്പച്ചന് കാട്ടുപറമ്പില്‍, ജെസി പുളിമ്മൂട്ടില്‍, ഡാര്‍ളി ടെജി, അബ്ദുല്‍ കലാം എന്നിവര്‍ പ്രസംഗിച്ചു.