പാലിയേറ്റീവ് കെയര്‍ കുടുംബസംഗമം
1510350
Sunday, February 2, 2025 4:27 AM IST
മേലുകാവ് : മേലുകാവ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാന്, വാര്‍ഡ് മെംബര്‍മാര്‍ ടി. ജെ. ബെഞ്ചമിന്‍, ഷൈനി ബേബി, അലക്സ് ടി. ജോസഫ്, ബിന്‍സി ടോമി എന്നിവര്‍ പ്രസംഗിച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കെ.എസ്. അമേഷ്, ഡോ. ജോസ്ന ബഷീര്‍, ഡോ. റിയ, ബിന്ദു സജി എന്നിവരെ ആദരിച്ചു. പാലിയേറ്റീവ് കെയര്‍ കുടുംബാംഗങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപഹാരങ്ങള്‍ നല്കി.