ജില്ലാ ക്ഷീരസംഗമം: വിളംബര ജാഥ വർണാഭമായി
1510271
Saturday, February 1, 2025 7:06 AM IST
വൈക്കം:ജില്ലാ ക്ഷീര സംഗമത്തിന് വൈക്കം ചെമ്പ് ബ്രഹ്മമംഗലത്ത് തുടക്കമായി.ഇന്നലെ വൈകുന്നേരം ക്ഷീര സംഗമത്തിന് തുടക്കം കുറിച്ച് വർണാഭമായ വിളംബര ജാഥ നടന്നു.
ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു,ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, കോട്ടയം ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.ആർ.ശാരദ എന്നിവർ പങ്കെടുത്തു.
ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സി.കെ.ആശ എം എൽ എ യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.