ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളജിൽ താരനിശ
1510284
Saturday, February 1, 2025 5:04 PM IST
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്ക് ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു.
ഫെബ്രുവരി ആറിന് 4.30 മുതൽ ഒന്പത് വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ശനി, ശുക്രൻ, ബുധൻ തുടങ്ങിയ ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം ഒരുക്കുന്നത്.
ഒരു സ്കൂളിൽ നിന്നും അഞ്ച് മുതൽ 10 വരെ കുട്ടികൾക്ക് വരെയാണ് അവസരം. അത്യപൂർവമായതും എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്രഹങ്ങളുടെ നേർരേഖയിലുള്ള വരവിനോടനുബന്ധിച്ചാണ് സ്കൈ വാച്ചിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പരിപാടിയോട് അനുബന്ധിച്ച് ടെലസ്കോപ് നിർമാണ വർക്ക്ഷോപ്പും ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസന്റേഷനും ഒരുക്കുന്നുണ്ട്.
താത്പര്യമുള്ളവർ ബന്ധപ്പെടുക: 8547104938.