അതിരമ്പുഴയിൽ വികസന സെമിനാർ
1510484
Sunday, February 2, 2025 6:16 AM IST
അതിരമ്പുഴ: പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള കരട് പദ്ധതി രേഖ അവതരണവും വികസന സെമിനാറും നടത്തി. സെമിനാറിന്റെ ഉദ്ഘാടനം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയപ്രകാശ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി. മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യൻ, അന്നമ്മ മാണി, തുടങ്ങിയവർ പ്രസംഗിച്ചു.