കാരുണ്യദിനാചരണം
1510362
Sunday, February 2, 2025 4:27 AM IST
പള്ളിക്കത്തോട്: കെ.എം. മാണിയുടെ ജന്മദിനം കേരള കോൺഗ്രസ് - എം പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റി വള്ളോത്യാമല സെന്റ് മേരീസ് ആശ്രമത്തിൽ കാരുണ്യദിനമായി ആചരിച്ചു. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ഡയറക്ടർ സിബി ചെരുവിൽ പുരയിടം, മണ്ഡലം പ്രസിഡന്റ് ജോസ് പി. ജോൺ പാണ്ടിയപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോമോൾ മാത്യു,സ്റ്റേറ്റ് കമ്മിറ്റി മെംബർ സുനിൽ കുന്നക്കാട്ട്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി അഞ്ചാനി , ചെറിയാൻ കുഴിപ്പിൽ, മെംബർമാരായ അനിൽ കുന്നക്കാട്ട്, ജെസി ബെന്നി, പി.ജെ. ജേക്കബ് പിച്ചളക്കാട്ട്, റ്റോം ഇഞ്ചിക്കാല തുടങ്ങിയവർ പ്രസംഗിച്ചു.