ജൂബിലി സായാഹ്ന കൺവൻഷൻ നാളെ
1510504
Sunday, February 2, 2025 6:28 AM IST
അരുവിക്കുഴി: ലൂർദ്മാതാ പള്ളിയിൽ തിരുപ്പിറവി മഹാജൂബിലി വർഷാചരണത്തിനും തിരുനാളിനും ഒരുക്കമായി സായാഹ്ന കൺവൻഷനും വിധവാ-വിഭാര്യ സംഗമവും നടക്കും. നാളെ വൈകുന്നേരം നാലിന് "തിരുപ്പിറവി ജൂബിലി 2025 എന്ത്, എന്തിന്, എങ്ങനെ’ എന്ന വിഷയത്തിൽ സെമിനാർ റവ.ഡോ. ഡൊമിനിക് മുര്യൻകാവുങ്കൽ നയിക്കും.
ഇതോടനുബന്ധിച്ച് കുന്പസാരം, വിശുദ്ധ കുർബാന, ആരാധന എന്നിവ ഉണ്ടായിരിക്കും. മറ്റെന്നാൾ രാവിലെ 6.15ന് സപ്ര, വിശുദ്ധകുർബാന. തുടർന്ന് വിധവാ-വിഭാര്യ സംഗമം. ഫാ. ലൈജു കണിച്ചേരിൽ ക്ലാസ് നയിക്കും. പരിപാടികൾക്ക് വികാരി ഫാ. ജേക്കബ് ചീരംവേലിൽ നേതൃത്വം നൽകും.