കുട്ടികളുടെ ആശുപത്രിയിൽ രാത്രികാലത്ത് ഫാർമസി വേണം
1510480
Sunday, February 2, 2025 6:16 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ രാത്രിസമയത്ത് ഫാർമസി പ്രവർത്തിക്കാത്തത് രോഗികളായ കുഞ്ഞുങ്ങൾക്ക് വിനയാകുന്നു. രാത്രി 7.30 കഴിഞ്ഞാൽ ഫാർമസി പ്രവർത്തിക്കാറില്ല. ഫാർമസിസ്റ്റുകളുടെ അഭാവമാണ് ഇതിനു കാരണം.
ഫാർമസി പ്രവർത്തിക്കാത്തതിനെത്തുടർന്ന് അടിയന്തര ഘട്ടങ്ങളിൽ പുറത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരികയാണ്.
രാത്രി സമയത്തും ഫാർമസി പ്രവർത്തിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.