ടി വി പുരം തിരുഹൃദയ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1510270
Saturday, February 1, 2025 7:06 AM IST
ടിവി പുരം : ടി വി പുരം തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയ തിരുഹൃദയ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം വൈക്കം ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റിയത്.
വികാരി ഫാ.നിക്ലാവോസ് പുന്നയ്ക്കൽ, ഫാ. ജോസഫ് താമരവെളി, കൈക്കാരൻമാരായ ജോസ് പ്ലാക്കിയിൽ, ജോസഫ് കൊറ്റാപറമ്പിൽ, വൈസ് ചെയർമാൻ ചാക്കോഉലഹന്നാൻ പെരുന്നപ്പള്ളി, തിരുനാൾ കമ്മറ്റി കൺവീനർ സുമം ജയിംസ് കൊണത്താപ്പള്ളി, ജോയിന്റ് കൺവീനർ മിനിതങ്കച്ചൻ ആയിരപ്പള്ളി,ജോസഫ് ലൂക്കോസ്,തങ്കച്ചൻ അയിരപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ ഏഴിന് തിരുനാൾ കുർബാന വികാരി ഫാ. നിക്ലാവോസ് പുന്നയ്ക്കൽ,വൈകുന്നേരം അഞ്ചിന് രൂപം വെഞ്ചരിപ്പ്, വേസ്പര ഫാ. ജൂബിജോയി കളത്തിപറമ്പിൽ. തുടർന്ന് മഠം ചാപ്പലിലേക്ക് പ്രദക്ഷിണം.തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന,വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന ഫാ. വിമൽകല്ലൂക്കാരൻ.
തിരുനാൾ സന്ദേശം ഫാ.സുരേഷ് മല്പാൻ തുടർന്ന് കവല കപ്പേളയിലേക്ക് പ്രദക്ഷിണം. മൂന്നിന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 6.30ന് വിശുദ്ധ കുർബാന, ഒപ്പീസ്. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. നിക്ലാവോസ് പുന്നയ്ക്കൽ നേതൃത്വം നൽകും.