അൽഫോൻസാ സോണിൽനിന്ന് ആയിരങ്ങൾ ഇന്ന് വിശുദ്ധ കൊച്ചുത്രേസ്യാ സോണിലേക്ക്
1496969
Tuesday, January 21, 2025 12:01 AM IST
കുറവിലങ്ങാട്: നാട്ടിൻപുറങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിച്ച് മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിലെ ദേശത്തിരുനാളുകൾ. വിശുദ്ധ സെബാസ്ത്യോനിസിന്റെ മാധ്യസ്ഥ്യം തേടി അനേകരാണ് ചെറിയ പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്.
ദേശത്തിരുനാളുകളുടെ ആദ്യദിനമായ ഇന്നലെ അൽഫോൻസാ സോണിലായിരുന്നു തിരുനാൾ. രണ്ടാംദിനമായ ഇന്ന് വിശുദ്ധ കൊച്ചുത്രേസ്യാ സോണിലാണ് തിരുനാൾ. നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് ഓരോദിനവും കഴുന്നെടുത്ത് വീടുകളിലെത്തിച്ച് പ്രാർഥന നടത്തുന്നത്.
നാടിന്റെ മതമൈത്രിയും വിളിച്ചോതപ്പെടുന്നതെന്നത് വലിയ ആഹ്ലാദവും സമ്മാനിക്കുന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും കൊടിതോരണങ്ങളും നിറച്ചാണ് പുണ്യാളനെ നാട് വരവേൽക്കുന്നത്. രാവിലെ ദേവാലയത്തിൽ നിന്നെത്തിക്കുന്ന കഴുന്ന് വൈകുന്നേരത്തോടെ പ്രദക്ഷിണമായി പള്ളിയിലെത്തിക്കുന്നു.
നാളെ സാന്തോം സോണിലാണ് ആഘോഷം. സെന്റ് ജോസഫ് സോണിൽ വ്യാഴാഴ്ചയാണ് തിരുനാൾ ആഘോഷം.
കുറവിലങ്ങാട്
പള്ളിയിൽ ഇന്ന്
വിശുദ്ധ കൊച്ചുത്രേസ്യാ സോൺ തിരുനാൾ
വിശുദ്ധ കുർബാന - 5.30, 6.30. ലദീഞ്ഞ് (ചെറിയ പള്ളിയിൽ) - ഫാ. ആന്റണി വാഴക്കാലായിൽ - 7.20, വിശുദ്ധ കുർബാന - 7.30, ലദീഞ്ഞ് - 7.15, വിശുദ്ധ കുർബാന (വലിയ പള്ളിയിൽ) - 7.30.
നാളെ
സാന്തോം സോൺ
തിരുനാൾ
വിശുദ്ധ കുർബാന - 5.30, 6.30. ലദീഞ്ഞ് (ചെറിയ പള്ളിയിൽ) - ഫാ. പോൾ കുന്നുംപുറത്ത് - 7.20, വിശുദ്ധ കുർബാന- 7.30, ലദീഞ്ഞ് - 7.15, വിശുദ്ധ കുർബാന (വലിയ പള്ളിയിൽ) - 7.30.