സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
1497212
Tuesday, January 21, 2025 11:05 PM IST
ഗാന്ധിനഗർ: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഗമൺ കോട്ടമല ലക്ഷ്മി ഭവനിൽ ശരൺ സഹദേവനാണ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറരയോടു കൂടി കുമളി തേക്കടി ജംഗ്ഷന് സമീപമായിരുന്നു അപകടം.
ശരൺ ബന്ധുവിന്റെ വീടിന്റെ കേറിതാമസവുമായി ബന്ധപ്പെട്ട് മറ്റൊരുടെ സ്കൂട്ടറിനു പിന്നിലിരുന്നു സഞ്ചരിക്കുമ്പോൾ തേക്കടി ജംഗ്ഷന് സമീപം സ്കൂട്ടർ തെന്നി മറിയുകയായിരുന്നെന്ന് പറയപ്പെടുന്നു.
തലയ്ക്ക് പരിക്കേറ്റ ശരണിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.