മുട്ടുചിറ ഹോളി ഗോസ്റ്റില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1497142
Tuesday, January 21, 2025 7:20 AM IST
മുട്ടുചിറ: ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂളിന്റെ 46-ാം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റര്‍ മോളി അഗസ്റ്റിന്റെ യാത്രയയപ്പ് സമ്മേളനവും നടന്നു. സ്കൂള്‍ മാനേജര്‍ ഫാ.ഏബ്രഹാം കൊല്ലിത്താനത്തമലയില് അധ്യക്ഷത വഹിച്ച സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തി. മജീഷ്യന്‍ പ്രഫ പി.എം. മിത്രയുടെ മാജിക്ക് ഷോയും കുട്ടികളുടെ കലാപരിപാടികളും ഇതോടുനുബന്ധിച്ചു നടന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പളളി, ഹെഡ്മാസ്റ്റര് കെ.എം. തങ്കച്ചന്, ഫാ. ജോസഫ് ചങ്ങഴശ്ശേരില്‍, പി.വി. സുനില്‍, സിസ്റ്റര്‍ മേഴ്സി കൂട്ടുങ്കല്‍ എസ്.എച്ച്. ഷിനോജ് മാത്യു, റീബ ജോഷി, സിസ്റ്റര്‍ ലിനെറ്റ് മാനുവല്‍, ജോയല്‍ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.