മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഇടവക ദിനാചരണം
1497198
Tuesday, January 21, 2025 8:15 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് ഇടവക ദിനാചരണം നടത്തി. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ചലച്ചിത്ര സംവിധായകന് ജോണി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, കൈക്കാരന് ബിനോ ജോണ്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോബി തൂമ്പൂങ്കല്, സെക്രട്ടറി സോണി കരിമറ്റം, പ്രഫ. റെജിമോള്‍ ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ജൂബലേറിയന്മാരെ സമ്മേളനത്തില്‍ ആദരിച്ചു.