സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക് നാളെ
1497201
Tuesday, January 21, 2025 8:15 AM IST
കോട്ടയം: തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരേ സെറ്റോയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നാളെ നടക്കും.
ജില്ലയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ അണിചേരണമെന്ന് സെറ്റോ ജില്ലാ ചെയര്മാന് രഞ്ജു കെ. മാത്യുവും കണ്‍വീനര്‍ ജോബിന് ജോസഫും അഭ്യര്‍ഥിച്ചു.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, പതിനൊന്നാം ശന്പള പരിഷ്കര കുടിശിക അനുവദിക്കുക, 19 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക, ആശ്രിത നിയമനം അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.