രാമപുരം ഫൊറോന പള്ളിയില്‍ കാര്‍ഷിക-ഭക്ഷ്യമേള
1496971
Tuesday, January 21, 2025 12:01 AM IST
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി മൈതാനത്ത് ഫെബ്രുവരി 15, 16 തീയതികളില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക-ഭക്ഷ്യമേളയും പുഷ്പ പ്രദര്‍ശനവും നടത്തും.
മികച്ച മുതിര്‍ന്ന കര്ഷകന്, വനിതാ കര്‍ഷക, യുവകര്ഷകന്, സമ്മിശ്ര കര്ഷകന്, കുട്ടികര്ഷകന്, മത്സ്യ കര്ഷകന്, ഫലവര്ഷ കര്ഷകന്, നെല്‍ കര്ഷകന്, കേര കര്ഷകന്, കിഴങ്ങുവര്‍ഗ കര്ഷകന്, പൂ കര്ഷകന്, ക്ഷീര കര്ഷകന് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കാര്‍ഷിക മേളയില്‍ പങ്കെടുക്കുന്ന മികച്ച വിളകള്‍ക്കും സ്റ്റാളുകള്‍ക്കും പ്രത്യേക സമ്മാനങ്ങളും നല്‍കും. വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോണ്‍ മണാങ്കല്‍ എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കും.
ഇന്നലെ നടന്ന ആലോചനാ യോഗത്തില്‍ മേളയുടെ ജനറല്‍ കണ്‍വീനര്‍ ബിനു മാണിമംഗലം അധ്യക്ഷത വഹിച്ചു. സിബി കോയപ്പിള്ളില്, കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, വിശ്വന് രാമപുരം, അരുണ്‍ കുളക്കാട്ടോലിക്കല്, ടോം തോമസ് പുളിക്കച്ചാലില്, ബിനോയ് ഊടുപുഴ, ആലീസ് ജോര്‍ജ്, റോസമ്മ എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍: 8075475164.