കെപിഎംഎസ് ശാഖാ വാര്‍ഷിക സമ്മേളനങ്ങള്‍ തുടങ്ങി
1497143
Tuesday, January 21, 2025 7:20 AM IST
കടുത്തുരുത്തി: ഏപ്രില്‍ 25, 26, 27 തീയതികളില്‍ അലപ്പുഴയില്‍ നടക്കുന്ന കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ശാഖാ വാര്‍ഷിക സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി യൂണിയനിലെ 1494 മധുരവേലി ശാഖയില്‍ സംസ്ഥാന ട്രഷറര്‍ എ. സനീഷ്കുമാര് നിര്‍വഹിച്ചു. ശാഖായോഗം പ്രസിഡന്റ് ബാബു നന്ദനം അധ്യക്ഷത വഹിച്ചു.