ബഷീർ ജന്മദിനാഘോഷം ഇന്ന്
1497145
Tuesday, January 21, 2025 7:20 AM IST
തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 117-ാം ജന്മദിനാഘോഷം രാവില 9.15ന് ജന്മനാടായ തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, ഫെഡറൽ ബാങ്ക്, എംടിവി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഘോഷിക്കും.
ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ യോഗം ചലച്ചിത്ര സംവിധായകൻ ഇ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും.
ഡോ.യു. ഷംല, മോഹൻ.ഡി.ബാബു, പ്രഫ. കെ.എസ്. ഇന്ദു,ഫെഡറൽ ബാങ്ക് സീനിയർ മാനേജർ അക്ഷയ് എസ്. പുളിമൂട്ടിൻ, അബ്ദുൾ ആപ്പാഞ്ചിറ,കെ.എം. ഷാജഹാൻ, ഡോ. എസ്.പ്രീതൻ,ഡി. കുമാരി കരുണാകരൻ, സാബു പി.മണലൊടി, മനോജ് ഡി.വൈക്കം , അഡ്വ. ഫിറോസ് മാവുങ്കൽ,ആര്യ കരുണാകരൻ,സി.ജി. ഗിരിജൻആചാരി, ബേബി ടി.കുര്യൻ, ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മ്, ഖദീജഎന്നിവർ പങ്കെടുക്കും.