സുഗതകുമാരി നവതി ആഘോഷം
1497195
Tuesday, January 21, 2025 8:15 AM IST
വാഴൂർ: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി കേരള ഘടകവും കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായി നാളെ വാഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നവതി ദിനാഘോഷം നടത്തും.
കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന ബാബുരാജ് ഉദ്ഘാടനം ചെയ്യും. വ്യക്ഷ പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ അധ്യക്ഷത വഹിക്കും.
പരിസ്ഥിതി പ്രവർത്തകൻ കെ. ബിനു അനുസ്മരണ പ്രഭാഷണം നടത്തും. ഹെഡ്മിസ്ട്രസ് എം. മിനി, പിടിഎ പ്രസിഡന്റ് സജീവ് ജോർജ് വട്ടപ്പാറ, ഗൗരി മണ്ഡൽ, സുനിൽ സാവിഞ്ചി, സുധീഷ് എന്നിവർ പ്രസംഗിക്കും.