സെറ്റോ പണിമുടക്ക് 22ന്; സമരപ്രചാരണ ജാഥ
1497196
Tuesday, January 21, 2025 8:15 AM IST
ചങ്ങനാശേരി: ശമ്പള പരിഷ്കരണ കമ്മീഷനെ ഉടന്‍ നിയമിക്കുക, കുടിശികക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 22ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോ ചങ്ങനാശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ നടത്തി.
സമാപന സമ്മേളനം കെപിസിസി നിര്‍വാഹക സമിതിയംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റന്‍ അഷറഫ് പറപ്പള്ളി അധ്യക്ഷത വഹിച്ചു.
എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്, പി.എച്ച്. നാസര്‍, സോജോ തോമസ്, ബാബു കോയിപ്പുറം, അഡ്വ. ഡെന്നീസ് ജോസഫ്, തോമസ് അക്കര, സിയാദ് അബ്ദുള്‍ റഹിമാന്‍, ത്രേസ്യാമ്മ ഫിലിപ്പ്, എന്‍.എസ്. സന്തോഷ്, ശ്രീകുമാര്‍ എസ്., കെ.സി. പ്രദീഷ് കുമാര്‍, പി.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.