യുവാവ് പനി ബാധിച്ചു മരിച്ചു
1497211
Tuesday, January 21, 2025 11:05 PM IST
എരുമേലി: പനിമൂലം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥത കടുത്തതിനാൽ ആശുപത്രിയിൽ എത്തിച്ച യുവാവ് ഡോക്ടർ പരിശോധിക്കുന്നതിനിടെ മരിച്ചു.
എരുമേലി കരിങ്കല്ലുമുഴി ആനക്കല്ലിൽ മാത്യു എം. ഡേവിഡിന്റെ മകൻ ലിജോ മാത്യു (ചാക്കോച്ചൻ - 39) ആണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രിയിലാണ് ലിജോ മാത്യുവിനെ രോഗം മൂലം അവശതയിലായതിനെ തുടർന്ന് ബന്ധുക്കൾ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ പരിശോധിച്ചുകൊണ്ടിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പൊര്യന്മല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: രഞ്ജു. മാതാവ്: പരേതയായ മേരിക്കുട്ടി. മക്കൾ: നോബിൾ, ജറൂഷാ.