വൈക്കം ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദർശനത്തിരുനാളിന് കൊടിയേറി
1497146
Tuesday, January 21, 2025 7:20 AM IST
വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹ ദർശന തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം അഞ്ചിന് ഫാ. പോൾ കോട്ടയ്ക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫൊറോന വികാരി റവ ഡോ.ബർക്ക് മാൻസ് കൊടയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാളിന് കൊടിയേറ്റി.
സഹവികാരി ഫാ. ജിഫിൻമാവേലി, ഫാ. പോൾ കോട്ടയ്ക്കൽ, ഫാ. അലക്സ്തേജസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന,വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന റവ.ഡോ. പോൾ ചിറ്റിനപ്പിള്ളി കാർമികത്വം വഹിക്കും. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. ജോസ് മണ്ടാനത്ത്. ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ വചനസന്ദേശം നൽകും. തുടർന്ന് മറ്റപ്പള്ളി ഭാഗത്തേക്ക് പ്രദക്ഷിണം. തുടർന്ന് ശിങ്കാരി ഫ്യൂഷൻ.
തിരുനാൾ ദിനമായ 23ന് രാവിലെ 6.30നും എട്ടിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ.ജോയിപ്ലാക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജേക്കബ് മഞ്ഞളിവചന സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ കുർബാനയുടെ വാഴ്വ്, പട്ടശേരി കുരിശടിയിലേക്ക് പ്രദക്ഷിണം. 24ന് മരിച്ചവരുടെ ഓർമ്മ ദിനം.രാവിലെ 5.45ന് വിശുദ്ധ കുർബാന. 6.45ന് വിശുദ്ധ കുർബാന, ഒപ്പീസ്.
തിരുനാൾ പരിപാടികൾക്ക് ഫൊറോന വികാരി റവ. ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ സഹവികാരി ഫാ.ജിഫിൻ മാവേലി, കൈക്കാരൻമാരായ മോനിച്ചൻ ജോർജ് പെരുഞ്ചേരിൽ,മാത്യു ജോസഫ് കോടാലിച്ചിറ, വൈസ് ചെയർമാൻ മാത്യു കൂടല്ലി , തിരുനാൾ കമ്മിറ്റി കൺവീനർ ജോയിച്ചൻകാട്ടേത്ത് തുടങ്ങിയവർ നേതൃത്വം നൽകും.