സർക്കാർ സ്കൂളുകളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി മുണ്ടക്കയം പഞ്ചായത്ത്
1496967
Tuesday, January 21, 2025 12:01 AM IST
മുണ്ടക്കയം: സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണ പദ്ധതിയുമായി മുണ്ടക്കയം പഞ്ചായത്ത്. പഞ്ചായത്തിലെ ഗവൺമെന്റ് എൽപി സ്കൂളുകളായ മുരിക്കുംവയൽ, ഭദ്രാമഠം, വേലനിലം എന്നിവിടങ്ങളിലാണ് ഉച്ചഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണവും നൽകുന്നത്. മുരിക്കുംവയൽ എൽപി സ്കൂളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ പി.കെ. പ്രദീപ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, മെംബർമാരായ സി.വി. അനിൽകുമാർ, സുലോചന സുരേഷ്, ഷിജി ഷാജി, കെ.എൻ. സോമരാജൻ, സിനിമോൾ തടത്തിൽ, പി.എ. രാജേഷ്, ഹെഡ്മിസ്ട്രസ് രാജമ്മ ശശികുമാർ എന്നിവർ പ്രസംഗിച്ചു.