എസിവി റീജണൽ ഓഫീസ് തുറന്നു
1497206
Tuesday, January 21, 2025 8:15 AM IST
കോട്ടയം: ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ കോട്ടയം റീജിയണൽ ഓഫീസ് സമുച്ചയം തിരുനക്കര ചിൽഡ്രൻസ് ലൈബ്രറിക്ക് സമീപം കളരിക്കൽ നന്ദനം ആർക്കേഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഎഫ്ഒ പി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഏഷ്യനെറ്റ് കോട്ടയം റീജണൽ ഓഫീസ്, ഫൈബർ, ഇന്റർനെറ്റ് ഡിപ്പാർട്ടുമെന്റുകൾ, എസിവി ന്യൂസ് ബ്യൂറോ ആൻഡ് സ്റ്റുഡിയോ എന്നീ ഓഫീസുകളുടെ പ്രവർത്തനം ഇവിടെയായിരിക്കും.