തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്വോറം തികയാതെ മാറ്റിവച്ചു
1497216
Wednesday, January 22, 2025 3:10 AM IST
തലപ്പലം: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതോടെ ക്വോറം തികയാതെ മാറ്റിവച്ചു. കോൺഗ്രസിലെ ധാരണ പ്രകാരം എൽസമ്മ തോമസ് രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
അഞ്ചാം വാർഡ് അംഗം ആനന്ദ് ജോസഫായിരുന്നു ധാരണപ്രകാരം പ്രസിഡന്റാകേണ്ടത്. എന്നാൽ ബിജെപി, എൽഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രനും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തിൽ ഏഴ് പേർ ഹാജരായാലേ ക്വോറം തികയുകയുള്ളൂ. യുഡിഎഫ്-ആറ്, എൽഡിഎഫ്-മൂന്ന്, ബിജെപി-മൂന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും