വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വേഗത്തില്‍ നല്‍കണം: കമ്മീഷണര്‍
1496931
Tuesday, January 21, 2025 12:01 AM IST
കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ കഴിയുന്നത്ര വേഗം വിവരം നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ്.
മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ വിവരം നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇതിന്റെ മറവില്‍ 30 ദിവസം വരെ മറുപടി നല്കാന് താമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളില്‍നിന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സര്‍ക്കാര്‍ ഓഫീസിലെയും ഏതു ഫയലും പരിശോധിക്കാന്‍ വിവരാവകാശം പൗരന്മാര്ക്ക് അവസരം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന് സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ നല്കിയ വിവരാവകാശ രേഖകള്‍ സംബന്ധിച്ച 34 പരാതികളാണ് അദാലത്തില്‍ എത്തിയത്. ഇതില്‍ 24 എണ്ണം തീര്‍പ്പാക്കി.