നാലുപറയില്പ്പടി-കളപ്പുരയ്ക്കല്‍പ്പടി റോഡ് തുറന്നു
1496916
Monday, January 20, 2025 7:23 AM IST
പായിപ്പാട്: പഞ്ചായത്തിലെ നാലുപറയില്പ്പടി-കളപ്പുരയ്ക്കല്‍പ്പടി റോഡ് നിര്‍മിച്ച് നാടിനു സമര്‍പ്പിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് 5.85 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ദീര്‍ഘനാളായി തകര്‍ന്നുകിടന്നിരുന്ന റോഡിലാണ് ഇതോടെ ശാപമോക്ഷമായത്.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ രാജു കോട്ടപ്പുഴ, സുരേഷ് ബാബു, സജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.