റബർ കർഷകരെ പിന്നിൽനിന്നു കുത്താൻ കാട്ടുപന്നികളും
1496679
Sunday, January 19, 2025 11:04 PM IST
കോട്ടയം: വ്യവസായ ലോബിയുടെ സമ്മർദത്തിൽ ന്യായവില ലജില്ലയുടെ മലയോര മേഖലയിലെ റബര്‍മരങ്ങള്‍ കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ നശിപ്പിക്കുന്നതായി പരാതി. ഒട്ടുമിക്ക സ്ഥലങ്ങളിലും ടാപ്പിംഗ് ആരംഭിക്കാറായ റബര്‍ മരങ്ങളാണ് പന്നികള്‍ കുത്തിനശിപ്പിക്കുന്നത്.
മുമ്പു കൂട്ടമായി എത്തുന്ന പന്നികള്‍ കിഴങ്ങുവര്‍ഗങ്ങളും വാഴ, കപ്പ, തെങ്ങിന് തൈകള്‍ എന്നിവയുമായിരുന്നു നശിപ്പിച്ചിരുന്നത്. അടുത്ത കാലത്താണ് ഇവര്‍ റബര്‍ കൃഷിയും വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയത്. ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ജില്ലയുടെ മലയോരമേഖലയില്‍ കൃഷി ഇല്ലാതാകും.
മീനച്ചിലാറിന്റെയും മണിമലയാറിന്റെയും സമീപങ്ങളില്‍ കൃഷി ചെയ്തിരുന്ന ഭൂരിഭാഗം പേരും കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. പന്നികളെ വെടിവച്ചു കൊല്ലാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ല. തോക്ക് ഉപയോഗിക്കാൻ വിദഗ്ധരായവരുടെ കുറവും കൃഷിയില്ലാതെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളും പന്നികള്‍ പെരുകാന്‍ കാരണമാകുന്നു.
അടിയന്തരമായി കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.