ഹൈറേഞ്ച്-പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
1496966
Tuesday, January 21, 2025 12:01 AM IST
പാറത്തോട്: പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തി ഏഴു ലക്ഷം രൂപ ചെലവഴിച്ച് ആറാം വാര്‍ഡില്‍ പൂര്‍ത്തിയാക്കിയ ഹൈറേഞ്ച്-പള്ളിപ്പടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ അന്നമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം സാജന് കുന്നത്ത്, പഞ്ചായത്തംഗം ഡയസ് കോക്കാട്ട്, വിനോദ് പൂതക്കുഴി, ഫൈസല്‍ തോട്ടുങ്കല്‍, റെജി സൂര്യ എന്നിവര്‍ പ്രസംഗിച്ചു.