മണർകാട്ടെ മത്സ്യ ഫെഡ് മീന്‍ വില്പനകേന്ദ്രം തുറക്കണമെന്ന്
1496903
Monday, January 20, 2025 7:10 AM IST
കോട്ടയം: മത്സ്യ ഫെഡിന്റെ കീഴില്‍ മണര്‍കാട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മീന്‍ വില്പന കേന്ദ്രം നിര്‍ത്തി വച്ചത് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
പ്രതിദിനം നാല്‍പ്പതിനായിരം രൂപയ്ക്ക് മുകളില്‍ വില്പന ഉണ്ടായിരുന്നെങ്കിലും മത്സ്യഫെഡിലെ ചില ഉന്നത ഉദ്യോഗസ്ഥരും വന്‍കിട മീന്‍ കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
സ്ഥാപനം അടച്ചതോടെ സ്വകാര്യ മീന്‍ കച്ചവടക്കാര്‍ തോന്നും പടി വിലയിടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട മത്സ്യവിപണന കേന്ദ്രമാണ് മണര്‍കാടിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നത്.
ഈ കെട്ടിടത്തില്‍ ഉടന്‍ വില്പന ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായും എബി ഐപ്പ് പറഞ്ഞു.