ദൃശ്യം 2k25 സാംസ്കാരികോത്സവം: ഫ്ളഡ്ലിറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
1496689
Sunday, January 19, 2025 11:04 PM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തും സംസ്കൃതിയും സംസ്ഥാന സാംസ്കാരികവകുപ്പും ചേർന്ന് നടത്തുന്ന ദൃശ്യം 2k25 സാംസ്കാരികോത്സവത്തിന് പൊൻകുന്നത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫ്ളഡ്ലിറ്റ് സ്റ്റേഡിയം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന വോളിബോൾ ടൂർണമെന്റ് ദ്രോണാചാര്യ അവാർഡ് ജേതാവ് കെ.പി. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം.ജി. വിനോദ്, കെ.ജി. രാജേഷ്, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീനാ കൃഷ്ണകുമാർ, മാർക്കറ്റിംഗ് ഫെഡറേഷൻ അംഗം എ.എം. മാത്യു ആനിത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
ദൃശ്യം 2k25ന്റെ ഭാഗമായി ഭരണഘടന ആസ്പദമാക്കിയുള്ള മെഗാ പരീക്ഷ, ഫോട്ടോഗ്രഫി മത്സരം, മെഗാ ക്വിസ്, എം.ടി. വാസുദേവൻ നായർ അനുസ്മരണം, സാംസ്കാരിക റാലി, ഫാഷൻ ഷോ, ഗാനമേളകൾ, സമ്പൂർണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപനം, നാഷണൽ ഫോക്ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികൾ, തൊഴിലാളി സംഗമം, ഗോത്രഗാഥ, പ്രസീദ ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേള, കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടക്കും.