ആര്.വി. തോമസ് പുരസ്കാരസമര്‍പ്പണം നാളെ
1496964
Tuesday, January 21, 2025 12:01 AM IST
പാലാ: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്.വി. തോമസിന്റെ എഴുപതാം ചരമവാര്‍ഷികാചരണവും ആര്.വി. പുരസ്കാര സമര്‍പ്പണ സമ്മേളനവും നാളെ നാലിന് നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
സംശുദ്ധ പൊതുപ്രവര്‍ത്തനത്തിന് ആര്.വി. സ്മാരകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്.വി. തോമസ് പുരസ്കാരം മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രമുഖ ചരിത്രകാരനും കാല് നൂറ്റാണ്ടുകാലം കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന ജോണ്‍ കച്ചിറമറ്റത്തിന് സമ്മാനിക്കും.
ആര്.വി. സ്മാരകസമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്, ആര്.വി. തോമസ് സ്മാരക പ്രഭാഷണവും രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. തോമസ് ആര്.വി. ജോസ് പ്രശസ്തിപത്ര പാരായണം നടത്തും. ഡോ. സാബു ഡി. മാത്യു സ്വാഗതവും ഡോ. കെ.കെ. ജോസ് കൃതജ്ഞതയും പറയും. നാളെ രാവിലെ ആറിന് ളാലം പുത്തന്‍പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.