മാർ ആഗസ്തീനോസ് കോളജിൽ കൊമേഴ്സ് ഫെസ്റ്റ്
1496687
Sunday, January 19, 2025 11:04 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭിമുഖ്യത്തില്‍ ഇന്റര്‍ കോളജ് കോമേഴ്സ് ഫെസ്റ്റ് നടത്തി. വിവിധ കോളജുകളില്‍നിന്നായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് മെമ്മോറിയല്‍ ബിസിനസ് ക്വിസില്‍ ബിച്ചു സി. ഏബ്രഹാം, മുഹമ്മദ് അമീന് (കുസാറ്റ് കൊച്ചി) എന്നിവരും ട്രഷര്‍ ഹണ്ടില്‍ ഡിബിന്‍ ബിജു, ബിനില്‍ ബെന്നി, എബിന് ലിജോ, ജോസഫ് സേവ്യര്‍ (സെന്റ് തോമസ് കോളജ്, പാലാ) എന്നിവരും സ്പോട്ട് ഡാന്‍സില്‍ എ.എസ്. അക്ഷയും (നിര്‍മല കോളജ്, മൂവാറ്റുപുഴ) ഫൈവ്സ് ഫുട്ബോളില്‍ കോട്ടയം ബസേലിയോസ് കോളജും ജേതാക്കളായി.
മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്ട്മെന്റ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ജെയ്ന്‍ ജയിംസ്, വിദ്യാര്‍ഥി പ്രതിനിധികളായ ഉമേശ്വര് ഹരിദാസ്, ഗൗരി വി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.