മുതിര്‍ന്ന പൗരന്മാരുടെ സംഗമം നാളെ
1496917
Monday, January 20, 2025 7:23 AM IST
ചിങ്ങവനം: ചിങ്ങവനം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരല്‍ നാളെ 2.30ന് കുറിച്ചി മന്ദിരം ജംഗ്ഷനു സമീപമുള്ള ചിങ്ങവനം ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. ഓര്‍മകള്‍ പങ്കുവയ്ക്കല്‍, ആദരിക്കല്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.
പരിശീലക ദമ്പതികളായ എ.പി. തോമസ്, മിനി തോമസ് എന്നിവര്‍ ക്ലാസ് നയിക്കും. പ്രസിഡന്റ് സാബു വര്‍ഗീസ്, അഡ്വ. ബാജി കെ. വര്‍ഗീസ്, കെ.എ. പ്രസന്നകുമാര്‍, ചാക്കോ പി. ഏബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
60 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 9447114328.