ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ ധർണ നടത്തും
1496900
Monday, January 20, 2025 7:10 AM IST
കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധര്‍ണ സിഎസ്ബി ബാങ്കിനു മുന്നില്‍ 24ന് നടക്കും. ധര്‍ണ വിജയിപ്പിക്കുന്നതിന് ഇഎംഎസ് മന്ദിരത്തില്‍ സമര സഹായസമിതി രൂപീകരണ യോഗം നടന്നു. കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം.കെ. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു അധ്യക്ഷത വഹിച്ചു.
സിഎസ്ബിഎസ്എഫ് വൈസ്പ്രസിഡന്റ് സിജോ വര്‍ഗീസ്, പി.സി. റെന്നി, കെ.ആര്. അജയ്, പി.ഐ. ബോസ്, ആഷിഖ്, സുനില്‍ തോമസ്, ബി. ലാല്‍കുമാര്‍, ടെന്‍സണ്‍ ജോയ്, കെ.പി. ഷാ, ആര്.എ.എന്‍. റെഡ്യാര്‍, രമ്യാ രാജ്, വി.പി. ശ്രീരാമന്, ടി. ബാലകൃഷ്ണന്, ടി.ഡി. ജോസൂട്ടി, റിയാസ്, എം.എസ്. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.