മാടപ്പള്ളി ബ്ലോക്കില്‍ വിജ്ഞാനകേരളം ശില്പശാല സംഘടിപ്പിച്ചു
1496912
Monday, January 20, 2025 7:22 AM IST
മാടപ്പള്ളി: കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ മാടപ്പള്ളി ബ്ലോക്ക് തല വിജ്ഞാ നകേരളം ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ നേടിയെടുക്കുന്നതിനു സഹായ സംവിധാനമായി ബ്ലോക്ക് തലത്തില്‍ ജോബ് സ്റ്റേഷനുകളും ഗ്രാമപഞ്ചായത്തുതല ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ലൈസാമ്മ ആന്റണി, സബിത ചെറിയാന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടര്‍ പ്രാക്കുഴി, വര്‍ഗീസ് ആന്റണി, ബിന്ദു ജോസഫ്,
പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത രാധാകൃഷ്ണന്, മണിയമ്മ രാജപ്പന്, മോളി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, ജോയിന്റ് ബിഡിഒ എറിക് ജെ. സക്കറിയാസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീത തുടങ്ങിയവര്‍ പ്രസംഗിച്ചു.