ആഴമുള്ള വിശ്വാസത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
1496913
Monday, January 20, 2025 7:22 AM IST
ചങ്ങനാശേരി: ആഴത്തിലുള്ള വിശ്വാസത്തിലൂടെ ഏതു പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തു ലഭിക്കുമെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് മുന്‍ ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ മൂവ്മെന്റ് (സെം) സംഘടപ്പിച്ച ക്രൈസ്തവ സഭൈക്യ പ്രാര്‍ഥനാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. മതങ്ങള്‍ തമ്മിലുള്ള സാഹോദര്യവും സഹവര്‍ത്തിത്വവും ലോക സമാധാനത്തിന് അനിവാര്യമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
സെന്റ് പോള്‍സ് സിഎസ്ഐ പള്ളി വികാരി റവ. പ്രവീണ്‍ ജോര്‍ജ് ചാക്കോ പ്രാര്‍ഥന നയിച്ചു. സെം ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന് ബ്രൂസ്, ജോസ്കുട്ടി കുട്ടമ്പേരൂര്‍, സോളമന് ജോസഫ്, സുജ സണ്ണി, ജോര്‍ജ് ഏബ്രഹാം, ജയ്സണ്‍ കെ. വര്‍ഗീസ്, കുര്യന് പി. തര്യന്, ജോണ്‍ തോമസ്, ബേബി ദാനിയേല്‍, ഔസേപ്പച്ചന് ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു.