വിശുദ്ധ ചാവറയച്ചന്റെ തിരുനാളാഘോഷവും നവവൈദികര്ക്ക് സ്വീകരണവും
1496898
Monday, January 20, 2025 7:10 AM IST
കോട്ടയം: സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളാഘോഷവും നവവൈദികര്ക്ക് സ്വീകരണവും നല്കി. സെന്റ് ജോസഫ് പ്രോവിന്ഷ്യൽ ഹൗസ് അങ്കണത്തില്‍ നടന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍,
കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വി.ബി. ബിനു, ടോമി കല്ലാനി, അപു ജോണ്‍ ജോസഫ്, റെജി സഖറിയ, നോബിള്‍ മാത്യു, ജോയി ഏബ്രഹാം, എഎസ്പി വിനോദ് പിള്ള, ഡിവൈഎസ്പിമാരായ സാജു വര്‍ഗീസ്, എ.ജെ. തോമസ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.