കൃഷിസമൃദ്ധി കാഞ്ഞിരപ്പള്ളി ബ്ലോക്കുതല വിളവെടുപ്പ്
1496965
Tuesday, January 21, 2025 12:01 AM IST
കാഞ്ഞിരപ്പള്ളി: കൃഷിസമൃദ്ധി വിളവെടുപ്പ് 2024-25 ബ്ലോക്കുതല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
മഞ്ഞപ്പള്ളിയിലുള്ള കാരിക്കൽ ജോസഫ് ഡൊമിനിക്കിന്റെ പച്ചക്കറി കൃഷിത്തോട്ടത്തിലാണ് വിളവെടുപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗം ബിജു ചക്കാല, തുമ്പമട കാർഷിക വികസനസമിതി സെക്രട്ടറി സോമനാഥ്, കേരള കർഷകസംഘം സെക്രട്ടറി ജോസ് എന്നിവർ പങ്കെടുത്തു.
ജോസഫ് ഡൊമിനിക്കിന്റെ അഞ്ച് സെന്റ് സ്ഥലത്ത് പച്ചക്കറികളടക്കം 33 ഇനങ്ങളാണുള്ളത്. ഇതിൽ പച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്.