അനുമോദന സമ്മേളനം
1496692
Sunday, January 19, 2025 11:04 PM IST
എലിക്കുളം: കേരളോത്സവത്തിൽ പാമ്പാടി ബ്ലോക്കിൽ മൂന്നാംതവണയും ചാമ്പ്യൻഷിപ്പ് നേടിയ എലിക്കുളം പഞ്ചായത്ത് ടീമിനെ അനുമോദിച്ചു. കേരളോത്സവം രക്ഷാധികാരി കെ.സി. സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യമോൾ, ഷേർളി അന്ത്യാംകുളം, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയി, ദീപ ശ്രീജേഷ്, ടോമി കപ്പിലുമാക്കൽ, സജി കണിയാംപറമ്പിൽ, ജയിംസ് പേഴുംതോട്ടം, സച്ചിൻ കളരിക്കൽ, ലിറ്റി തുടങ്ങിയവർ പ്രസംഗിച്ചു.