സ്കൂൾ ഏകീകരണ നീക്കം: സർക്കാർ പിന്മാറണമെന്ന് തിരുവഞ്ചൂർ
1496904
Monday, January 20, 2025 7:10 AM IST
കോട്ടയം: സ്കൂൾ ഏകീകരണ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിനോയ് സ്കറിയ, ജോസ് വർഗീസ്, വി.കെ. അശോക്, കെ.ജി.അനിൽ കുമാർ, സി.എം. മഞ്ജുഷ, സോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.