കു​റ​വി​ല​ങ്ങാ​ട്: ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​റ​വി​ല​ങ്ങാ​ടി​ന് ഇ​നി ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ന്‍റെ ദി​ന​രാ​ത്ര​ങ്ങ​ൾ. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് കൊ​ടി​യേ​റി.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ, ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഇ​ട​വ​കാം​ഗം ഫാ. ​ജോ​ജി​ൻ റോ​സ്‌‌​വി​ല്ല, ഫാ. ​ആ​കാ​ശ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ പ​ത്താം തീ​യ​തി തി​രു​നാ​ളോ​ടെ​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്.

ഇ​ന്നു​മു​ത​ൽ വി​വി​ധ സോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള തി​രു​നാ​ളു​ക​ളാ​ണ്. ഇ​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ൺ, നാ​ളെ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ൺ, ബു​ധ​നാ​ഴ്ച സാ​ന്തോം സോ​ൺ, വ്യാ​ഴാ​ഴ്ച സെ​ന്‍റ് ജോ​സ​ഫ് സോ​ൺ എ​ന്നി​ങ്ങ​നെ​യാ​ണ് സോ​ണു​ക​ളു​ടെ തി​രു​നാ​ൾ. 24ന് ​വി​ദ്യാ​ഭ്യാ​സ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ളും ന​ട​ക്കും.

ദേ​ശ​ത്തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30, 6.30, 7.30 , രാ​ത്രി 7.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 7.20നും ​വൈ​കു​ന്നേ​രം 7.15നും ​ല​ദീ​ഞ്ഞ്. രാ​വി​ലെ 7.20നു​ള്ള ല​ദീ​ഞ്ഞി​നെ​ത്തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച് ന​ൽ​കും. വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കും. ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ക​ഴു​ന്ന് വീ​ടു​ക​ളി​ലെ​ത്തി​ച്ച് പ്ര​തി​ഷ്ഠി​ച്ച് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് പ്രാ​ർ​ഥി​ക്കും. ഓ​രോ വീ​ടു​ക​ളും ഒ​രു​മി​ച്ച് പ്ര​ദ​ക്ഷി​ണ​മാ​യി പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഗ​മി​ച്ച് പ​ള്ളി​യി​ലെ​ത്തു​ന്ന രീ​തി​യാ​ണു​ള്ള​ത്.

കു​റ​വി​ല​ങ്ങാ​ട്
പ​ള്ളി​യി​ൽ ഇ​ന്ന്

വി​ശു​ദ്ധ കു​ർ​ബാ​ന - 5.30, 6.30. ല​ദീ​ഞ്ഞ് (ചെ​റി​യ പ​ള്ളി​യി​ൽ) - ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ- 7.20, വി​ശു​ദ്ധ കു​ർ​ബാ​ന- 7.30, ല​ദീ​ഞ്ഞ് - 7.15, വി​ശു​ദ്ധ കു​ർ​ബാ​ന (വ​ലി​യ പ​ള്ളി​യി​ൽ) - 7.30.

നാ​ളെ

വി​ശു​ദ്ധ കു​ർ​ബാ​ന - 5.30, 6.30. ല​ദീ​ഞ്ഞ് (ചെ​റി​യ പ​ള്ളി​യി​ൽ) - ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ - 7.20, വി​ശു​ദ്ധ കു​ർ​ബാ​ന - 7.30, ല​ദീ​ഞ്ഞ് - 7.15, വി​ശു​ദ്ധ കു​ർ​ബാ​ന (വ​ലി​യ പ​ള്ളി​യി​ൽ) - 7.30.