വ്യാപാര സംരക്ഷണ സന്ദേശ ജാഥ ജില്ലയിൽ
1496934
Tuesday, January 21, 2025 12:01 AM IST
കോട്ടയം: വ്യാപാര മേഖലയിലെ അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13നു പാര്‍ലമെന്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ഇതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന വ്യാപാര സംരക്ഷണ സന്ദേശ ജാഥ 13നു കാസര്‍ഗോഡുനിന്ന് ആരംഭിച്ചു. 25നു തിരുവനന്തപുരത്ത് സമാപിക്കും. ഇന്നും നാളെയും ജാഥ ജില്ലയില്‍ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനത്തിനു ശേഷം ഇന്നു വൈകുന്നേരം നാലിന് പാലായില്‍ ജാഥ എത്തിച്ചേരും. തുടര്‍ന്ന് ചങ്ങനാശേരിയിലെ സ്വീകരണത്തോടെ ജാഥയുടെ ആദ്യദിന പര്യടനം സമാപിക്കും. നാളെ രാവിലെ 10ന് കോട്ടയത്തും.
11ന് ഏറ്റുമാനൂരും 12ന് കടുത്തുരുത്തിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ ആലപ്പുഴയിലേക്ക് പ്രവേശിക്കും. ആറ് സ്വീകരണ കേന്ദ്രങ്ങളിലും വ്യാപാരികളുടെ വലിയ പങ്കാളിത്തത്തോടെയുള്ള സ്വീകരണങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന് തകടിയേല്‍, സെക്രട്ടറി ജോജി ജോസഫ്, ട്രഷറര്‍ പി.എ. അബ്ദുല്‍ സലീം, കോട്ടയം ഏരിയ പ്രസിഡന്റ് രാജേഷ് കെ. മേനോന് എന്നിവര്‍ പങ്കെടുത്തു.