അരീക്കര പള്ളിയിൽ തിരുനാൾ
1496653
Sunday, January 19, 2025 10:01 PM IST
അരീക്കര: സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും വിശുദ്ധ റോക്കീസിന്റെ തിരുനാളും ശതോത്തര രജതജൂബിലി തിരുനാളും 24 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. 24 മുതൽ 30 വരെ രാവിലെ 6.10ന് ജപമാല, വിശുദ്ധ കുർബാന, നൊവേന. 30നു വൈകുന്നേരം 6.30ന് റോക്കീസ് ഫെസ്റ്റിനോ 2025 സ്കൂൾ ഗ്രൗണ്ടിൽ. തുടർന്ന് കലാസന്ധ്യ. 31ന് രാവിലെ ജപമാല, കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന. തുടർന്ന് 12 മണിക്കൂർ ആരാധന വാർഡ് അടിസ്ഥാനത്തിൽ. വൈകുന്നേരം 6.15 ന് ആരാധന സമാപനം. തുടർന്ന് പള്ളിയിൽനിന്നു പാറത്തോട് കവലയിലേക്ക് മെഴുകുതിരി പ്രദക്ഷിണം. സ്കൂൾ ഗ്രൗണ്ടിൽ സ്നേഹ വിരുന്ന്, മ്യൂസിക്കൽ ഫ്യൂഷൻ.
ഫെബ്രുവരി ഒന്നിനു രാവിലെ 6.10ന് ജപമാല, നൊവേന. ഫാ. ജിതിൻ വല്ലൂരിന്റെ കാർമികത്വത്തിൽ ആഘോഷമായ സുറിയാനി കുർബാന. വൈകുന്നേരം നാലിന് വാദ്യമേളങ്ങൾ, ആറിന് തിരുനാൾ വേസ്പര, ഏഴിന് പള്ളിയിൽനിന്നു വെളിയന്നൂർ പെരുമറ്റം കവലയിലേക്കു പ്രദക്ഷിണം. കുരിശു പള്ളിയിൽ ലദീഞ്ഞ്. ഒൻപതിന് വിശുദ്ധ കുർബാനയുടെ ആശീർവാദം. 9.15 വാദ്യമേളങ്ങളുടെ ഡിസ്പ്ലേ ഫ്യൂഷൻ. ഫെബ്രുവരി രണ്ടിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന. 9.45 ന് ആഘോഷമായ തിരുനാൾ റാസ, 12നു പ്രദക്ഷിണം, വൈകുന്നേരം 6.30 മുതൽ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.