സ്മൃതിസംഗമം നടത്തി
1496910
Monday, January 20, 2025 7:22 AM IST
വൈക്കം: കഴിഞ്ഞ വർഷം വിട്ടുപിരിഞ്ഞ കലാ സാംസ്കാരിക സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങളെ അനുസ്മരിച്ച് പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. കെ.സി. കുമാരൻ അധ്യക്ഷത വഹിച്ചു.
സിപിഎം വൈക്കം ഏരിയാ സെക്രട്ടറി പി. ശശിധരൻ സ്മൃതിദീപം തെളിച്ചു. ജെ. ശ്രീചിത്രൻ, കെ.കെ. ശശികുമാർ, അഡ്വ. അംബരീഷ് ജി. വാസു, പ്രഫ. പാർവതി ചന്ദ്രൻ, പി.എൻ. സുരേഷ്കുമാർ, ജെ.ജെ. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.