മനുഷ്യച്ചങ്ങലയും പ്രതിഷേധ ജ്വാലയും
1540649
Tuesday, April 8, 2025 12:55 AM IST
ഇരിട്ടി: യുവതലമുറയെ ബോധവത്കരിച്ച് ലഹരിയുടെ വഴികൾ തടയുക എന്ന ലക്ഷ്യത്തോടെ മലയോരത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശികമായി കൂട്ടായ്മകൾ രൂപീകരിക്കുന്നു. മുണ്ടയാംപറമ്പ് ഗ്രാമദീപം സ്വാശ്രയ സംഘം 25-ാം വാർഷികം ഗ്രാമോത്സവം പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ അഞ്ചുകിലോമീറ്ററിൽ മനുഷ്യചങ്ങല തീർത്തു ലഹരിക്കെതിരെ പ്രതിഞ്ജയെടുത്തു. സ്ത്രീകളും കുട്ടികളും വയോധികരും ചങ്ങലയിൽ കണ്ണികളായി. അയ്യൻകുന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വിശ്വനാഥൻ, കെ.ജെ. സജീവൻ, പി.പി. അനിൽകുമാർ, ബാലകൃഷ്ണൻ പതിയിൽ, റോസമ്മ രാജൻ, സി.കെ. കാർത്തികേയൻ, വി.വി. സനൽ, പി.കെ. സുകു, ഷീബ,കെ.ആർ. സനീഷ്, സ്വരൂപ് ഇ. മാത്യു, തോമസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
ചീങ്ങാക്കുണ്ടത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിച്ചു. മഴയെ പോലും അവഗണിച്ച് നൂറുകണക്കിനാളുകൾ പങ്കെടുത്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘോടനം ചെയ്തു. ലഹരി വിരുദ്ധ സമിതി ചെയർമാൻ കെ. പ്രദോഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ കെ. ഷറഫുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർ നെൽസൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, അംഗങ്ങളായ വി. പ്രമീള, പി. പങ്കജാക്ഷി, ലഹരി വിരുദ്ധസമിതി കൺവീനർ ജോമോൻ സെബാസ്റ്റ്യൻ, ബിപിൻ വിജയൻ, ജയ്സൺ പുതുപ്പള്ളിൽ, മുകുന്ദൻ ആലക്കാട്, ഷാജി ഒതയോത്ത്, ഷിജു മനിയേരി, സഞ്ജീവൻ, സുനിൽ തോമസ്, സ്വപ്ന മുളവിനാൽ, എം. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.