ജബൽപൂരിലെ അക്രമം: പ്രതിഷേധ റാലി നടത്തി
1540647
Tuesday, April 8, 2025 12:55 AM IST
ചെമ്പേരി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്തവ വൈദികരെയും വിശ്വാസികളെയും ആക്രമിച്ച സംഭവത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയിലെ വിശ്വാസി സമൂഹം പ്രതിഷേധിച്ചു. മെഴുകുതിരി ദീപങ്ങളുമായി ബസിലിക്ക അങ്കണത്തിൽ നിന്നാരംഭിച്ച മൗനജാഥ ചെമ്പേരി ടൗണിലെ കപ്പേള ചുറ്റി ബസിലിക്ക കവാടത്തിൽ സമാപിച്ചു.
ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, ഇടവക കോ-ഓർഡിനേറ്റർ സുനിൽ ജോസഫ് നായിപ്പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.
ബസിലിക്ക അസി. റെക്ടർ ഫാ. സിറിൽ ചെറുകരക്കുന്നേൽ, പാരിഷ് ട്രസ്റ്റി ജോൺസൺ പുലിയുറുമ്പിൽ, പാരിഷ് സെക്രട്ടറി ജോസ് കാളിയാനിയിൽ, മാതൃവേദി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷീബ തെക്കേടത്ത്, റോസമ്മ പുളിയ്ക്കൽ, ജോസ് ചെമ്പേരി എന്നിവർ നേതൃത്വം നൽകി.