ബിന്ദു ജ്വല്ലറി നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
1540995
Wednesday, April 9, 2025 1:50 AM IST
കാസര്‍ഗോഡ്: അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. ബിന്ദു ജ്വല്ലറി സ്ഥാപകന്‍ പരേതനായ കെ.വി. കുഞ്ഞിക്കണ്ണന്റെ പത്നി പി. ശോഭന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഒപ്പം ഡയമണ്ട് സെക്ഷന്റെയും ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ എക്സ്ക്ലൂസീവ് ഹാന്‍ഡ് പിക്ക്ഡ് സില്‍ക്ക് സാരി ബൂട്ടിക്ക് "സഹസ്ര'യുടെയും ഉദ്ഘാടനം ചലച്ചിത്രതാരം ശ്വേതാ മേനോന് നിര്‍വഹിച്ചു.
ഷോറൂം നവീകരണത്തിന്റെ ഭാഗമായി അത്യാകര്‍ഷകമായ ഓഫറുകളാണു ബിന്ദു ജ്വല്ലറി ഉപഭോക്താക്കള്‍ക്കായി കാഴ്ചവയ്ക്കുന്നത്. ഏപ്രില്‍ 13 വരെ പണിക്കൂലിയില്‍ 35 ശതമാനം ഡിസ്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കും. കൂടാതെ ജൂണ്‍ 30 വരെ കല്യാണ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദമ്പതികള്‍ക്ക് മലേഷ്യയിലേക്ക് ഹണിമൂണ്‍ ട്രിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 30ന് അക്ഷയ തൃതീയയോടനുബന്ധിച്ചുള്ള അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.