സൗജന്യ ഹൃദയ-വൃക്ക രോഗ മെഗാ മെഡിക്കല്‍ ക്യാമ്പ്
1540985
Wednesday, April 9, 2025 1:50 AM IST
എടൂര്‍: സമരിറ്റന്‍ കിഡ്നി ഡയാലിസിസ് ഹെല്‍പ്പ് ഗ്രൂപ്പ് ട്രസ്റ്റിന്റെയും ഇരിട്ടി അമല മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ സൗജന്യ ഹൃദയ-വൃക്ക രോഗ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമരിറ്റന്‍ ട്രസ്റ്റ് രക്ഷാധികാരി ഫാ.തോമസ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു. സമരിറ്റന്‍ ട്രസ്റ്റ് ചെയര്മാന് മൈക്കിള്‍ കെ.മൈക്കിള്‍, സെക്രട്ടറി ടി.വി. ജോസഫ്, ട്രഷറര്‍ പി.വി. ജോസഫ്, അമല ഹോസ്പിറ്റല്‍ എംഡി മാത്യു കുന്നപ്പള്ളി, കാര്‍ഡിയോളജിസ്റ്റ് ഡോ.ആന്‍ജോസ് പി. തങ്കച്ചന്, നെഫ്രോളജിസ്റ്റ് ഡോ.ടോം ജോസ് കാക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു. 150 ഓളം പേര് ക്യാന്പിൽ പങ്കെടുത്തു.