ഓടിക്കൊണ്ടിരുന്ന കാർ കാട്ടുപന്നി ഇടിച്ചുതകർത്തു
1540648
Tuesday, April 8, 2025 12:55 AM IST
തലശേരി: പാനൂർ മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. മേക്കുന്നിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കാട്ടുപന്നി കുത്തിയതിനെ തുടർന്ന് കാറിന് കേടുപാടുകൾ സംഭവിച്ചു. ഒലിപ്പിൽ സ്വദേശി മന്നിക്കുന്നത്ത് ഖാലിദ് മമ്മുവിന്റെ കാറിന് നേരെയാണ് കാട്ടുപന്നിയാക്രമണം ഉണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ മത്തിപ്പറമ്പ് സേട്ടുമുക്കിലായിരുന്നു സംഭവം. കാറിന്റെ ബോണറ്റ്, ബംബർ എന്നിവ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത ഓവുചാലിലേക്ക് വീണ കാട്ടുപന്നി ചത്തു.
ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വാഹനത്തിൽ പോലും യാത്ര ചെയ്യാൻ ആളുകൾ ഭയക്കുന്ന അവസ്ഥയാണ്.