ഫിഡസ് എക്സ്ക്ലുസീവ് ഷോറൂം നടുവിലിൽ പ്രവർത്തനമാരംഭിച്ചു
1540994
Wednesday, April 9, 2025 1:50 AM IST
നടുവിൽ: ഫിഡസ് വാച്ചിന്റെ മലബാറിലെ ഏറ്റവും വലിയ എക്സ്ക്ലുസീവ് ഷോറും നടുവിൽ ടൗണിൽ പ്രവർത്തനമാരംഭിച്ചു. 16 വർഷമായി നടുവിലിൽ പ്രവർത്തിച്ചുവരുന്ന ഡോൺ വാച്ച് കന്പനിയുടെ പുതിയ ഓഫീസ് സ്വന്തം ബിൽഡിംഗിലേക്ക് മാറി പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു.
തലശേരി ആർച്ച്ബിഷപ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് വെഞ്ചരിപ്പ് കർമം നിർവഹിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎയും ഓഫീസ് ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും ഡോൺ വാച്ച് കമ്പനി യൂണിറ്റ് ഉദ്ഘാടനം നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയിലും നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി നടുവിൽ യൂണിറ്റ് പ്രസിഡന്റ് ഷിബു തെക്കേകൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. പരിയാരം എസ്എച്ച്ഒ എം.പി വിനീഷ്കുമാർ ആദ്യവില്പന നിർവഹിച്ചു.
ഫാ. ജോസഫ് കൊളുത്താപ്പള്ളി, സോണി സെബാസ്റ്റ്യൻ, സി.എച്ച്. സീനത്ത്, സാജു ജോസഫ്, പി. ധന്യമോൾ, രേഖാ രഞ്ജിത്ത്, എ.വി. മണികണ്ഠൻ, സാബു പരപരാകത്ത്, ജോബി ചെരുവിൽ, ജോമോൻ ജോസഫ് കരോട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.